
കൊച്ചി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ സി വേണുഗോപാലിന്റെ വിജയം ചോദ്യം ചെയ്ത് സിപിഐഎം നേതാവും മുൻ എംപിയുമായ എ എം ആരിഫ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി ഗിരീഷാണ് ഹർജി നിരുപാധികം തള്ളിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ സി വേണുഗോപാൽ അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും അതുവഴിയാണ് വിജയം നേടിയതെന്നും ആരോപിച്ചായിരുന്നു ഹർജി. സിവിൽ പ്രൊസീജ്യർ കോഡിലെ ഓർഡർ VII റൂൾ 11 പ്രകാരമാണ് കോടതി ഹർജി തള്ളിയത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സി വേണുഗോപാൽ എ എം ആരിഫിനെ പരാജയപ്പെടുത്തിയത്. നേരത്തെ ജസ്റ്റിസ് എ ബദറുദ്ദീൻ പരിഗണിച്ചിരുന്ന ഹർജി പിന്നീട് ജസ്റ്റിസ് ജി ഗിരീഷിന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഹർജി പരിഗണിച്ച കോടതി അത് തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






