
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 133 കേസുകള്‍ രജിസ്റ്റർ ചെയ്തു.
139 പേർ അറസ്റ്റിലായി. ഇവരില്‍ നിന്ന് 71.817 ഗ്രാം എം.ഡി.എം.എയും 3.755 കി.ഗ്രാം കഞ്ചാവും 0.4 ഗ്രാം ഹെറോയിനും രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
ഇതുവരെ 3790 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 4070 അറസ്റ്റുകള്‍ നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആകെ പിടിച്ചെടുത്ത എം.ഡി.എം.എ 1885.5758 ഗ്രാം, കഞ്ചാവ് 337.44906 കി.ഗ്രാം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797), വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കാസർകോട് മേല്പറമ്പ പൊലീസ് നടത്തിയ റെയ്ഡില്‍ വൻ പുകയില ഉല്‍പ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഇവിടെ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ച 15,000 പാക്കറ്റ് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.







