Spread the love

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കേരള പി.എസ്.സി റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

video
play-sharp-fill

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ജൂലൈ 01ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, നിയമസഭാ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവയില്‍ ഓഫീസ് അറ്റന്‍ഡന്റ്.

പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം. ആകെ ഒഴിവുകള്‍ 05.

Department :

Government Secretariat/ Kerala Public Service Commission/
State Audit Department/ Kerala Legislature Secretariat/
Advocate General Office
Name of post : Office Attendant (Special Recruitment for SC/ST)
CATEGORY NO: 35 /2026
Last date of Application 01.07.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപമുതല്‍ 50,200രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1981 നും 01.01.2008-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രൊബേഷൻ

ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്നയാള്‍ പ്രസ്തുത തീയതി മുതല്‍ തുർച്ചയായ 3 വർഷത്തിനുള്ളില്‍ രണ്ടു വർഷം പ്രൊബേഷ നിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/