Spread the love

മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്‌ആപ്പിന്റെ ഉപയോക്താക്കള്‍ വലിയ ഭീഷണിയില്‍.

video
play-sharp-fill

വാട്ട്സ്‌ആപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു മാല്‍വെയര്‍ ക്യാമ്പൈയിന്‍ കണ്ടെത്തി.

സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയുടെ അഭിപ്രായത്തില്‍ മാല്‍വെയര്‍ വ്യാപിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യയിലെ ഉപയോക്താക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ട്സ്‌ആപ്പില്‍ മാല്‍വെയര്‍ പ്രചരിക്കുന്നത് ഇങ്ങനെ

 

കാസ്പെര്‍സ്‌കി ഗവേഷകര്‍ പറയുന്നത് സൈബര്‍ ആക്രമണകാരികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി തട്ടിയെടുക്കപ്പെട്ട വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഈ ആക്രമണത്തിന്റെ ഏറ്റവും വലിയ അപകടം സൈബര്‍ ആക്രമണകാരികള്‍ അയയ്ക്കുന്ന മാല്‍വെയര്‍ അറ്റാച്ചുമെന്റുകള്‍ വാട്‌സ് ആപ്പ് ഉപയോക്താവിന് അവരുടെ കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ഫയലുകളായി തോന്നും എന്നതാണ്. ബാങ്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പോലെയുളളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ അറ്റാച്ചുമെന്റുകള്‍ക്ക് പേരിട്ടിരിക്കുന്നത്. അതിനാല്‍, ഉപയോക്താക്കള്‍ അധികം ആലോചിക്കാതെ ആ ഫയലുകള്‍ തുറക്കുന്നു.

 

ഫയല്‍ തുറന്നാലുടന്‍ ഹാക്ക് ചെയ്യപ്പെടും.

 

ഈ ഫയലുകള്‍ തുറന്നാലുടന്‍ ഇത് ഒരു ബാഹ്യ ഉറവിടത്തില്‍ നിന്ന് മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ആക്രമണകാരിക്ക് ഉപകരണത്തിലേക്ക് പൂര്‍ണ്ണ ആക്സസ് ലഭിക്കുകയും ഉപകരണത്തില്‍ നിന്ന് ഡാറ്റയും മറ്റ് വിവരങ്ങളും മോഷ്ടിക്കാന്‍ കഴിയുകയും ചെയ്യും. കൂടാതെ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മറ്റ് സിസ്റ്റങ്ങളെ ഹാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് മാല്‍വെയര്‍ ഉപയോഗിക്കാം.