Spread the love

കോട്ടയം: ഫിഫ വേൾഡ് കപ്പ്  ഫുട്‌ബോൾ ആവേശം വാനോളം ഉയർത്തി ബസേലിയസ് കോളജിൽ കാൽപന്തുകളിയുടെ ആരവം ഉയർന്നു. ലോഞ്ചിങ്ങിൽ കോളജിലെ വിദ്യാർത്ഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ മൂന്നു ടീമുകളായി തിരിഞ്ഞ് കോളേജിലെ ഇൻസ്‌ട്രുമെന്റേഷൻ ബ്ലോക്കിൽ ടീമുകളുടെ ബാനറുകൾ ഉയർത്തി ടീം ലോഞ്ചിങ് നടത്തി.

video
play-sharp-fill

ആദ്യം അർജന്റീനയും തുടർന്ന് ബ്രസീലും പോർച്ചുഗലും ബാനർ ഉയർത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ലോഞ്ചിങ് നടത്തിയത്. തുടർന്ന് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ നിന്ന് ടീമുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഘോഷയാത്ര കോളേജ് നടുമുറ്റത്ത് എത്തിയതോടെ ടീമുകൾക്കായുള്ള ഫാഷൻഷോ മത്സരമായ ബസേലിയൻ കിറ്റ് വാക്ക്, പെനാലിറ്റി ഷൂട്ടൗട്ട് മത്സരമായ പെനാലിറ്റി ബോക്‌സ്, ഫുട്‌സാൽ മത്സരമായ പിച്ച് ബാറ്റിൽ, ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവലായ സിനി പിച്ച്, ഫുട്‌ബോൾ ക്വിസ്, ഫാൻസോൺ എന്നിവ നടത്തി. ഫുട്‌സാലിൽ മൂന്ന് ടീമുകൾ തമ്മിൽ ഏറ്റുമുട്ടി.

പെനാലിറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ ടീമും ഫുട്സാലിലും ഫാഷൻ ഷോയിലും ഫാൻസോണിലും അർജന്റീന ടീം വിജയിച്ചു. ഫാൻസ്‌ ഷോയിൽ അർജന്റീനയുടെ ഫ്ലാഗ് നിറത്തിലുള്ള കേക്ക് തയാറാക്കി മെസ്സിയുടെ ബർത്ത് ഡേ ആഘോഷവും നടത്തി.
കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. ഡോ. മനോജ്‌ നാരായണൻ വേൾഡ് കപ്പ്‌ ആഘോഷം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഡോ. തോമസ് കുരുവിള, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. മഞ്ജുഷ വി. പണിക്കർ, ഡോ.ജോൺ കെ. ബാബു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group