
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം ചോർന്നത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.
ചാന്നാങ്കരയിലെ ബിസ്മി ഹൈസ്പ്ലാൻഡിലാണ് വൈകുന്നേരം ആറ് മണിയോടെ അമോണിയ ചോർച്ച ഉണ്ടായത്. വാൽവ് തകരാറിലായതാണ് അമോണിയ ചോരാൻ കാരണം.
പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴക്കൂട്ടത്തിൽ നിന്നും എത്തിയ അഗ്നിശമന സേന വാൽവ് അടയ്ക്കാനുള്ള ശ്രമം നടത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






