
ദില്ലി: കെ.കെ മഹേശന്റെ മരണത്തിലും മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും ഉയരുന്ന ആരോപണങ്ങളിലും കേസിലും അധിക്ഷേപങ്ങളോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ചില ‘പുല്ലന്മാർ’ ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.
സി ബി ഐയും സുപ്രീം കോടതിയും വരെ പല കാര്യങ്ങളും പരിശോധിച്ചതാണ്. സി ബി ഐ തന്റെ വീടിന്റെ കോമ്പൗണ്ടിൽ പോലും കയറിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സമുദായത്തിൽ തന്നെയുള്ള കുലംകുത്തികളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും തന്നെ ചൊറിയാൻ വരുന്നത് തനിക്ക് ഇഷ്ടമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി അധിക്ഷേപം ചൊരിഞ്ഞത്. കഴിഞ്ഞ 30 കൊല്ലമായി സുധീരൻ എന്നെ വേട്ടയാടുകയാണ്.







