Spread the love

അതിരമ്പുഴ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വായനവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “വായന വസന്തം” പരിപാടിക്ക് തുടക്കമായി.

video
play-sharp-fill

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊ. ഡോ. റോസമ്മ സോണി അധ്യക്ഷയായ യോഗത്തിൽ, എം.ജി. സർവകലാശാല ജീവനക്കാരനും കഥാകൃത്തുമായ രാധാകൃഷ്ണൻ ടി. തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷരമരം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, പി. എൻ. പണിക്കർ അനുസ്മരണം, കവി പരിചയം, പുസ്തകപരിചയം, വായനദിന ക്വിസ്, വായനദിന സന്ദേശം, വായനദിന പ്രതിജ്ഞ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.

വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.