
കൊച്ചി: സിഎംആർഎല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഇന്ന് സിഎംആർഎല്‍ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍ ഹാജരാകുന്നത്.
സിഎംആർഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ അനില്‍ ആനന്ദ പണിക്കർ ഇന്ന് ഇഡിയ്ക്ക് മുന്നിലെത്തും. കമ്പനിയുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
9 പേർക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എസ്‌എഫ്‌ഐഒയുടെ അന്വേഷണ റിപ്പോർട്ടിന്റെ രേഖകളും വിവരങ്ങളും ഇന്ന് ഇഡിയ്ക്ക് നല്‍കും 134 രേഖകളാണ് ഇഡിയ്ക്ക് കൈമാറുക.







