
ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങള്‍ക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം.
സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതല്‍ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. എന്നാല്‍ വീണ്ടും തുറന്നപ്പോളും സൈബർ ആക്രമണത്തിന് ഒരു കുറവുമില്ല.
ആലപ്പുഴയില്‍ നാളെ തുറക്കുന്ന തന്റെ എം എല്‍ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. ഇതോടെ മിനിറ്റുകള്‍ക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.







