
രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഓഫീസിൽ ഫുൾ എനർജിയിൽ ഓടിച്ചാടി നടക്കുന്നു. ബോസിൻ്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി, ഡെഡ്ലൈനുകൾക്ക് മുമ്പേ തീർക്കുന്ന പ്രൊജക്ടുകൾ, സഹപ്രവർത്തകരുമായി തമാശ പറച്ചിൽ.., ചുരുക്കത്തിൽ ഓഫീസിലെ ഏറ്റവും എനർജറ്റിക് പേർസൺ. എന്നാൽ വൈകിട്ട് വീട്ടിലെത്തുന്നതോടെ കഥ മാറുന്നു.
ആകെ മൊത്തം തളർച്ച, ശരീരത്തിന് ഒരടി മുന്നോട്ട് വെക്കാൻ പോലുമാകാത്ത വിധം, ഫോണിലേക്ക് നോക്കാൻ പോലും മടി തോന്നുന്ന തരത്തിലുള്ള ഒരു നിസ്സഹായാവസ്ഥ. ഇതെന്നെക്കുറിച്ചാണല്ലോ എന്ന് തോന്നുന്നുണ്ടോ? വീട്ടിലെത്തുമ്പോൾ ?’ മാത്രമാണ്ല്ലോ നിനക്ക്ട്ടു അസുഖം എന്ന്കാ വീട്ടുകാർർ ചോദിക്കുമ്പോൾ മറുപടിയില്ലാതെ സ്വയം കുറ്റപ്പെടുത്താറുണ്ടോ?
എങ്കിൽ ഉറപ്പിച്ചോളൂ, ഇത് വെറുമൊരു സാധാരണ ക്ഷീണമല്ല. മെഡിക്കൽ ലോകം ഇതിനെ ‘ഫങ്ഷണൽ സ്ട്രെസ്സ്’ എന്നാണ് പറയുന്നത്. വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നുമെങ്കിലും, നിങ്ങൾ ഓഫീസിൽ അത്രയും ഉഷാറായി ഇരുന്നതിൻ്റെ ‘സൈഡ് എഫക്റ്റ്’ തന്നെയാണ് വീട്ടിലെത്തുമ്പോൾ അനുഭവിക്കുന്ന ഈ തളർച്ചയ്ക്ക് പിന്നിൽ!
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസിലെ ടാസ്‌കുകൾ കൃത്യമായി ചെയ്യാനും, മീറ്റിംഗുകളിൽ അറ്റൻഷൻ ആയിരിക്കാനും നിങ്ങളുടെ മസ്‌തിഷ്‌കം സദാ സജ്ജമായിരിക്കും. ശരീരം ഇതിനെ ഒരു യുദ്ധകാലാടിസ്ഥാനത്തിലാണ് കാണുന്നത്. ഈ സമയത്ത് ശരീരം വലിയ തോതിൽ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ സ്ട്രെസ്സ് ഹോർമോണുകൾ രക്തത്തിലേക്ക് പമ്പ് ചെയ്യും. ഈ ഹോർമോണുകൾ നിങ്ങളുടെ യഥാർഥ ക്ഷീണത്തെ താൽക്കാലികമായി മറച്ചുവെക്കുകയും, ശരീരത്തിന് ഒരു കൃത്രിമ ഊർജം നൽകുകയും ചെയ്യും. അതുകൊണ്ടാണ് ഓഫീസിലിരിക്കുമ്പോൾ നിങ്ങൾക്ക് തളർച്ച തോന്നാത്തത്. എന്നാൽ വീട്ടിലെത്തി, മനസ്സ് പൂർണമായും ശാന്തമാകുന്നതോടെ ഈ ഹോർമോണുകളുടെ ഉത്പാദനം പെട്ടെന്ന് നിൽക്കുകയും, രക്തത്തിലെ ഇവയുടെ അളവ് കുത്തനെ താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അതുവരെ ഹോർമോൺ ലഹരിയിൽ ഒളിച്ചിരുന്ന യഥാർഥ ക്ഷീണം ശരീരത്തെ മൊത്തമായി കീഴ്പ്‌പെടുത്തുന്നത്.







