
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് ജൂൺ 6ന് (ശനിയാഴ്ച) തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടക്കുക.
തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8138908657, 0481-2563451.






