Spread the love

തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും മകനുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ കാഴ്ചകള്‍ മതേതര ജനാധിപത്യവാദികളെ അസ്വസ്ഥമാക്കുന്നതാണെന്നും വെള്ളാപ്പള്ളി നിരന്തരം മുസ്ലീം സമുദായത്തെ അവഹേളിക്കുകയും ക്രിമിനല്‍ വത്കരിക്കുകയും ചെയ്ത ആളാണെന്നും പറയുന്നു.
വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങിയ ബിന്ദു കൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നത്. ഇക്കാര്യത്തിലുള്ള ലീഗിന്റെ മൗനം അമ്പരപ്പിക്കുന്നത്. വേക്ക് അപ് കേരളത്തിന്റെ പേരിലുള്ള പ്രസ്താവനയില്‍ പങ്കു ചേർന്നത് കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് ഉള്‍പ്പടെയുള്ളവർ.

video
play-sharp-fill

വെള്ളാപ്പള്ളി നടേശനോടുള്ള ഇടതുപക്ഷത്തിന്‍റെ സമീപനമാണ് എല്‍ഡിഎഫിനെ എതിര്‍ക്കാനുണ്ടായിരുന്ന പ്രധാന കാരണം. ഇന്ന് എല്‍ഡിഎഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയർപ്പിച്ച്‌ ഭരണത്തിലെത്തിച്ച യു ഡി എഫ് സർക്കാരാണ് ഇന്ന് ഭരണരംഗത്ത്. ഹിന്ദുത്വ ഫാസിസം ശത്രു പക്ഷത്തു നിർത്തിയ മുസ്ലിം സമൂഹത്തിനെ പേരിലെങ്കിലും പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയുമാണ് 5 മന്ത്രിമാരും 22 എം എല്‍ എമാരും മുസ്ലിം ലീഗിൻ്റെതാണ്.

ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ ഭരണകൂട നയങ്ങളില്‍ വലിയ പങ്കു വഹിക്കുമെന്നു തോന്നിപ്പിക്കും വിധം സ്തുത്യർഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവർ ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചു കൊണ്ടു തന്നെയാണ് അവർക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ, ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകള്‍ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണ്.നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എൻഡിഎ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകള്‍ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണെന്നും വെള്ളാപ്പള്ളിയെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങുന്ന,

തുല്യ പ്രാതിനിധ്യ പ്രസ്ഥാന പ്രവർത്തകരായ വനിതകള്‍ അഭിമാനത്തോടെ നോക്കിക്കണ്ട മന്ത്രി ബിന്ദുകൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതും മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇക്കാര്യത്തിലുള്ള മൗനവും അമ്പരപ്പിക്കുന്നതാണെന്നും അധികാരത്തിലേക്ക് എത്തുക എന്നതിലപ്പുറമുള്ള ലക്ഷ്യമൊന്നും അവർക്കില്ലായിരുന്നു എന്നാണോ ഊഹിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.