Spread the love

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബർ ഷീറ്റ് വില മുന്നൂറു കടന്നതോടെ വിപണിയിലെ റബ്ബർ ഷീറ്റ് സ൦ഭരണത്തിൽ ടയർ കമ്പനികൾ വിട്ടു നിൽക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു.

video
play-sharp-fill

കമ്പനി ഡീലർമാരുടെ കൈവശമുള്ള കുറഞ്ഞവിലയ്ക്ക് സ൦ഭരിച്ചഷീറ്റു൦ നോർത്ത് ഈസ്റ്റിൽനിന്നു൦ എത്തുന്ന ഷീറ്റു൦ ഉപയോഗിച്ചാണ് കമ്പനികളുടെ പ്രവർത്തനം നടക്കുന്നത്.

വിപണിയിലെ ഇപ്പോഴത്തെ നില തുടർന്നാൽ ആഭ്യന്തര വിപണിയിലെ ഷീറ്റുവില ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുന്നൂറു കടക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കവുമായി ഇവർ ഇറങ്ങിയിരിക്കുന്നത്. റബ്ബർ വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകണമെന്ന് ആവശൃപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു