
കൊച്ചി: സർക്കാരിൻ്റെ സാമ്പത്തിക തല്‍സ്ഥിതി റിപ്പോർട്ട് വ്യവസായ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്ന രേഖയാണെന്ന് മുന്‍ വ്യവസായ മന്ത്രി പി. രാജീവ്.
നെഹ്റുവിയന്‍ ലെഫ്റ്റ് എന്നാണ് മുഖ്യമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. നെഹ്റു ഇങ്ങനെ അല്ല പൊതുമേഖലയോട് പ്രതികരിച്ചിട്ടുള്ളത്. നവ ഉദാരവല്‍കരണ നയങ്ങള്‍ നടപ്പിലാക്കാനുള്ള രേഖയാണ് അവതരിപ്പിച്ചത്.
10 വർഷം പൊതുമേഖലയില്‍ വന്ന മാറ്റങ്ങള്‍ റിപ്പോർട്ടില്‍ പരാമർശിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറെ ശക്തിപ്പെട്ട വർഷങ്ങള്‍ ആണ് കടന്ന് പോയതെന്നും രാജീവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തി. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് ആരോപിച്ചിരുന്നതെന്നും എന്നാല്‍ പുതിയ സർക്കാർ പുറത്തുവിട്ട രേഖകളിലൂടെ അന്ന് ഇടതുപക്ഷം പറഞ്ഞതായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.







