
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
അഭ്യസ്തവിദ്യരുടെ തൊഴില്‍ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴില്‍ കാത്തു നില്‍ക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീ. പെൻഷൻ പ്രായം ഉയർത്തുന്ന നീക്കങ്ങളിലേക്ക് പോയാല്‍ അതിശക്തമായ പ്രതിഷേധം DYFI ഉയർത്തുമെന്നും വി കെ സനോജ് പറഞ്ഞു.
പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകള്‍ ഇല്ലാതാകും. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ നിയമനം നടന്നത് കഴിഞ്ഞ 10 വർഷം. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാല്‍ ശക്തമായി നേരിടും. പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ.
വാഹനത്തില്‍ ആവശ്യാനുസരണം മോഡിഫിക്കേഷൻ എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പറയുന്നു സ്റ്റിയറിങ്ങിനു കവറിടാം മാറ്റ് വിരിക്കാം എന്നൊക്കെ. എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളത്. നികുതി ഭീകരത എന്ന് പറഞ്ഞ വി ഡി സതീശൻ, നികുതി കുറയ്ക്കാൻ തയ്യാറാകുമോ. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പറഞ്ഞ വാക്ക് പാലിക്കാതെ ഒളിച്ചോടുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും വി കെ സനോജ് വിമർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group





