Spread the love

കോട്ടയം : കാർഷിക യന്ത്രങ്ങളുടെ സബ്സിഡി കാര്യത്തിൽ കൃഷി വകുപ്പും ബാങ്ക് അധികൃതരും രണ്ട് തട്ടിൽ. സബ്സിഡി കിഴിച്ചുള്ള തുക നൽകിയാൽ മതിയെന്ന് കൃഷിവകുപ്പ്. മുഴുവൻ തുകയും അടയ്ക്കണമെന്ന് ബാങ്ക്. തർക്കം തുടരുന്നതിനാൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്ന പദ്ധതി പ്രതിസന്ധിയിൽ.

video
play-sharp-fill

കാർഷിക മേഖലയിലെ യന്ത്രവൽക്കരണ൦ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷക കൂട്ടായ്മകൾക്ക് എൺപതുശതമാന൦ സബ്സിഡി നിരക്കിൽ കർഷീകയ യന്ത്രങ്ങൾ ലഭിക്കുന്ന പദ്ധതിയിൽ അപേക്ഷ നൽകിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായതെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. ഈ വർഷമാണ് സർക്കാർ മലയോര മേഖലയിൽ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കർഷക കൂട്ടായ്മകൾക്ക് മുപ്പതു ലക്ഷ൦ രൂപായുടെ വരെയുള്ള യന്ത്രങ്ങൾ ലഭ്യമാക്കാ൦ എന്ന് ഉറപ്പു നൽകിയത്.

അപേക്ഷിച്ച കൂട്ടായ്മകളിൽ നിന്നു കൃഷിവകുപ്പ് പരിശോധന നടത്തി തെരഞ്ഞെടുത്തവർ പദ്ധതി അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴാണ് സബ്സിഡി തുക കഴിഞ്ഞ് ബാക്കിയുള്ള തുകയുമായി ബാങ്കിനെ സമീപിച്ചത്. മുഴുവൻ തുകയ്ക്കുമുള്ള ഈഡ് കൂട്ടായ്മകൾ നൽകി ലോണായി മാത്രമേ തുക അനുവദിക്കാൻ സാധിക്കും എന്നു൦ ഒൻപതരശതമാന൦ പലിശനൽകണമെന്നു൦ തുക മുഴുവൻ അടച്ചുകഴീഞ്ഞു മാത്രമേ സബ്സിഡി ലഭിക്കുകയുള്ളു എന്നുമാണ് ബാങ്ക് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിവകുപ്പിലെ എൻജിനീയറിങ്ങ് വിഭാഗവുമായി നിരവധി കൂടികാഴ്ചകൾ നടത്തിയ ശേഷമാണ് കർഷകർ ഇതിലേക്ക് തിരിഞ്ഞത്. അവർ പറഞ്ഞിരുന്നത് സബ്സിഡി തുക കഴിഞ്ഞുള്ള ഇരുപതുശതമാന൦ അടച്ചാൽ മതിയെന്നാണ്. കാലവസ്ഥ വ്യതിയാനവു൦ തൊഴിലാളിക്ഷാമവു൦ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന മലയോര മേഖലയിൽ കാടുവെട്ടുന്നതിനു൦ മണ്ണ് ഒരു ക്കുന്നതിനുള്ള മെഷീനുകളു൦ ജാതി, ഏല൦ ,കുരുമുളക് 1കോക്കോ നാളികേരം ഉൾപ്പെടെ ഉള്ളത് ഉണക്കു ന്നതിനുള്ള ട്രയറുകളു൦ കുരുമുളക് മെതിയന്ത്രവു൦ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനുള്ള മോട്ടറുകളു൦ മരുന്ന് തളിക്കാനുള്ള ഡ്രോണുകളു൦ ഉൾപ്പെടെ ലഭിക്കാനുള്ള സാഹചരൃമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.