
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരത്തിലെ വര്‍ധിച്ചുവരുന്ന തിരക്കും ഗതാഗത പ്രശ്നങ്ങളൾക്കും പരിഹാരമായി. നഗരത്തിലെ ക്രമസമാധാനവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി നാല് പോലീസുകാരുടെ സേവനം ആരംഭിച്ചു.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ മുട്ടം കവല വരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കിയത്. ജില്ലാ പോലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചകളുടെയും ആവശ്യമായ ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.എം.ജെ. സെബാസ്റ്റ്യന്‍ എം.എല്‍.എയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്മാന് അഡ്വ. വി.പി. നാസര്‍ അറിയിച്ചു. നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ ക്രമീകരണവും സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി ഗുണകരമാകുമെന്നും ചെയര്മാന് പറഞ്ഞു.







