Spread the love

കോട്ടയം : പശ്ചിമേഷ്യൻ യുദ്ധം നീണ്ടതോടെ പശയ്ക്കും, പ്ലാസ്റ്റിക്കിനും വില കുതിച്ചുയർന്നത് മഴക്കാലത്ത് റബർ ടാപ്പിംഗിന് റെയിൻ ഗാർഡ് (മഴ മറ) പിടിപ്പിക്കുന്ന ചെലവും ഇരട്ടിയാക്കി.
ടാപ്പിംഗ് തുടരാനാഗ്രഹിക്കുന്ന കർഷകരെയാണ് ഇത് വെട്ടിലാക്കുന്നത്. ഒരു കിലോ പ്ലാസ്റ്റിക്കിന് 120 രൂപയായിരുന്നത് 220ല്‍ എത്തി.

video
play-sharp-fill

പശ 25 കിലോ ടിന്നിന് 1400 രൂപയായിരുന്നത് 2000 ത്തോട് അടുത്തു. പ്ലാസ്റ്റിക്കിനു പകരം പലരും ഷേയ്ഡ് ഉപയോഗിച്ചു തുടങ്ങിയതോടെ അതിനും വില ഉയർന്നു. കഴിഞ്ഞ വർഷം ഒരു മരത്തില്‍ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിന് 15 രൂപയില്‍ താഴെയായിരുന്നു ചെലവ്. റബർ വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലി തൊഴിലാളികളും ഉയർത്തി. കടുത്ത വേനലില്‍ ടാപ്പിംഗ് നടക്കാത്തതിനാല്‍ സാധാരണ കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിക്കില്ല.

മഴയത്ത് ടാപ്പിംഗ് നടത്തണമെങ്കില്‍ റെയിൻ ഗാർ‌ഡ് വേണം. വൻകിട തോട്ടങ്ങളിലും അപൂർവം ചില ചെറുകിട കർഷകരും മാത്രമാണ് റെയിൻ ഗാർഡ് സ്ഥാപിച്ചത്. കൂടുതല്‍ തോട്ടങ്ങളിലും പ്ലാസ്റ്റിക്കാണ് ഒട്ടിക്കുന്നത്. മറ്റിടങ്ങളില്‍ ഷേയ്ഡും റെയിൻ ഗാർഡുമായാണ് ഒട്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഷും, റബർ റോളർ മെഷീനും കിട്ടാനില്ല
ഷീറ്റിന് വില ഉയർന്നതോടെ കർഷകർ ഷീറ്റ് അടിക്കാൻ താത്പര്യം കാട്ടിയെങ്കിലും ഡിഷും റബർ റോളർ മെഷീനും ആവശ്യത്തിന് കിട്ടാനില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ റബർ ഉത്പാദനചെലവ്

കുറവായതിനാല്‍ മലയാളി തോട്ടമുടമകള്‍ അവിടേയ്ക്ക് കൃഷി വ്യാപിപ്പിച്ചതോടെ റബർ റോളർ മെഷീന് ഡിമാൻഡ് കൂടിയതാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. ലാറ്റക്സിന് പകരം ഷീറ്റിലേക്ക് തിരിയാൻ കർഷകരെ നിർബന്ധിച്ചത് റബർ ബോർഡായിരുന്നു . എന്നാല്‍ പുതിയ റബർ റോളറിനേ റബർബോർഡ് സബ്സിഡി ലഭിക്കൂ.