Spread the love

ന്യൂയോർക്ക്: അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ച്‌ വാണിജ്യ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നതായി കണ്ടെത്തിയ 30 ഭാരതീയരെ ഫെഡറല്‍ ഓപ്പറേഷന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ഇവരെ ഉടൻ തന്നെ നാടുകടത്തും.

video
play-sharp-fill

മെയ് 11 മുതല്‍ 15 വരെയുള്ള ആഴ്ചയില്‍ നടത്തിയ ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്ന പരിശോധനയ്‌ക്കിടെയാണ്‌ അറസ്റ്റ്. നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന 52 പേരെ അരിസോണയിലെ യുമാ സെക്ടറിലെ ബോർഡർ പട്രോള്‍ ഏജന്റുമാർ ചെയ്തതെന്ന്‌ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. ഇതില്‍ 36 പേർ സെമി ട്രക്കുകളിലെ ഡ്രൈവർമാരായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 36 ട്രക്ക് ഡ്രൈവർമാരില്‍ 30 പേർ ഭാരതീയരും ബാക്കിയുള്ളവർ മെക്സിക്കോ, എല്‍ സാല്‍വഡോർ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടണ്‍, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. ചിലർക്ക് ഒരു തരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസും ഇല്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോ ബൈഡൻ ഭരണകാലത്ത് ലഭിച്ചതും നിലവില്‍ സാധുതയില്ലാത്തതുമായ വർക്ക് പെർമിറ്റ് രേഖകള്‍ മിക്കവരുടെയും കൈവശമുണ്ടായിരുന്നു. പിടിയിലായ എല്ലാവർക്കുമെതിരെ ഫെഡറല്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.