
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂണ്‍ 4 ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂണ്‍ 4-ഓടെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലകളിലും ലക്ഷദ്വീപ് ദ്വീപുകളിലും കാലവർഷം കൂടുതല്‍ മുന്നേറാൻ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും (തെക്കുപടിഞ്ഞാറ്, മധ്യഭാഗങ്ങള്‍, വടക്കുകിഴക്കൻ മേഖലകള്‍), തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും കാലവർഷം ഈ സമയത്തിനുള്ളില്‍ വ്യാപിക്കുമെന്ന് ആണ് പ്രതീക്ഷ. ഇന്ന് 12 ജില്ലകളില്‍ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.







