
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ താറാവുകൾ കൂട്ടമായി ചത്ത സംഭവത്തിൽ അന്വേഷണം ഉടക്കി. ഇന്നലെ ഉണ്ടായ താറാവുകളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും നിരീക്ഷണവും തുടരുന്നു.
ഇന്ന് വീണ്ടും സംഭവസ്ഥലം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനു ശിവപ്രസാദ് സന്ദർശിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ, ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കൂടുതൽ അന്വേഷണത്തിനും മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്തെ ഏകദേശം 650 താറാവുകളെ നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.
താറാവുകളുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധനാഫലങ്ങൾ ലഭ്യമായതിന് ശേഷമേ വ്യക്തമാകൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വിഭാഗവും പഞ്ചായത്തും ചേർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശങ്ങളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
`







