Spread the love

വിവാഹമോചനത്തിന് ശേഷം സാമന്ത- നാഗചൈതന്യ ജോഡികൾക്കെതിരെ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെയും തന്റെ വ്യക്തിത്വ അവകാശസംരക്ഷണത്തിന് വേണ്ടിയും കോടതിയെ സമീപിച്ച്നാഗചൈതന്യ.

video
play-sharp-fill

മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും, അവരുടെ കരിയർ ഇല്ലാതെയാക്കിയെന്നും പ്രചിക്കുന്ന വീഡിയോക്കെതിരെയാണ് നാഗചൈതന്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും അനധികൃത മെര്‍ച്ചന്‍ഡൈസ് ലിസ്റ്റിംഗുകള്‍, എഐ ഉപയോഗിച്ച്‌ നിര്‍മിച്ച കണ്ടന്‍റുകള്‍, അശ്ലീല സെര്‍ച്ച്‌ പ്രയോഗങ്ങള്‍ എന്നിവയ്ക്കെതിരെയാണ് നാഗചൈതന്യ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 2017 ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വർഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതരായിരുന്നു. പിന്നീട് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു. സാമന്ത സംവിധായകൻ രാജ് നിധിമോരുവിനെ വിവാഹം ചെയ്തിരുന്നു.

ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്‍ണ ഡികെയുമായി ചേര്‍ന്നാണ് രാജ് ചലച്ചിത്രമേഖലയില്‍ അറിയപ്പെട്ടിരുന്നത്.

ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്,, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍തു. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്.