
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം വൈകും. പെരുന്നാള്‍ അവധിയും കേസിന്റെ ദീർഘകാലത്തെ പഴക്കവും ആണ് മോചനം വൈകാൻ കാരണമാകുന്നത് എന്നാണ് വിവരം.എന്നാല്‍ നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നാണ് നിയമ സഹായ സമിതി വ്യക്തമാക്കുന്നത്.
പെരുന്നാാള് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തിലെ സ്വാഭാവിക വൈകലുകളാണിതെന്നുമാണ് വിവരം. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹീം ജയിലില്‍ കഴിയാൻ തുടങ്ങിയിട്ട് ഇരുപത് വർഷം പൂർത്തിയായിരിക്കുകയാണ്. വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുള്‍ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
സൗദി ബാലൻ അനസ് അല്‍ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറില്‍ റഹീം ജയിലിലാകുന്നത്.2012ലാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ ദിയാധനമായി 34 കോടിയിലേറെ കുടുംബം ആവശ്യപ്പെടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആ തുക സമാഹരിച്ച് നല്‍കുകയും വധ ശിക്ഷ ഒഴിവാക്കി ഉത്തരവിറങ്ങുകയുയമായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങള്‍ കൂടി നീങ്ങിയാല്‍ പെട്ടെന്ന് തന്നെ അബ്ദുല്‍ റഹീമിന് നാട്ടിലെത്താൻ പറ്റുമെന്നാണ് പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







