Spread the love

തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കമ്മിറ്റികളില്‍ എതിർപ്പുയർന്നുവെന്ന വാ‍ർത്ത മാധ്യമസൃഷ്ടിയെന്ന് കെ കെ ഷൈലജ ടീച്ചർ. കേരളത്തില്‍ ഇടതുപക്ഷം തകർന്നിട്ടില്ല, ശക്തമായി തിരിച്ചു വരുമെന്നും കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.

video
play-sharp-fill

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച്‌ വിശദമായി പരിശോധന നടത്തി വേണ്ട തിരുത്തലുകള്‍ നടത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു. പാർട്ടി തോല്‍വി നേരിടുന്നത് ആദ്യമായല്ലെന്നും അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പാർട്ടി തോറ്റിരുന്നു എന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.