
മലപ്പുറം: കളിക്കുന്നതിനിടെ അലൂമിനിയം കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം തൃക്കലങ്ങോടിലാണ് സംഭവം.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തല അബദ്ധത്തില്‍ കലത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തിരുവാലി ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിക്ക് പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







