Spread the love

തിരുവനന്തപുരം: 2026 മാര്‍ച്ച്‌ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (എച്ച്‌ഐ), ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ട്ണി എന്നിവയ്‌ക്ക് ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന തീയതി ഇന്ന് വൈകിട്ട് നാലു വരെയാണ്.

video
play-sharp-fill

അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകര്‍ക്ക് ഇന്ന് വരെ സമര്‍പ്പിക്കാം. പ്രഥമാദ്ധ്യാപകര്‍ 23 വൈകിട്ട് 5 നകം ഓണ്‍ലൈനായി വെരിഫിക്കേഷന്‍ നടത്തണം.

വിശദവിവരങ്ങള്‍ക്ക്: http://www.pareekshabhavan.kerala.gov.inല്‍ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group