Spread the love

സൂര്യ നായകനായ ‘കറുപ്പ്’ എന്ന പുതിയ തമിഴ് സിനിമയിൽ നടൻ ഇന്ദ്രൻസ് കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസ നേടുകയാണ് . അച്ഛന്‍ റോളിലെത്തിയ ഇന്ദ്രൻസിന്റെ അഭിനയം പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ചു, മാത്രവുമല്ല സംവിധായകൻ അദ്ദേഹത്തെ ഇതിഹാസമെന്ന് വിശേഷിപ്പിച്ചു.

video
play-sharp-fill

ഇന്ദ്രൻസിന്റെ ‘എനക്ക് ​ഗൂ​ഗിൾ പേ പണ്ണ തെരിയാത് സർ’ എന്ന ഡയലോ​ഗ് ആണ് ഓരോരുത്തരേയും അത്ഭുതപ്പെടുത്തിയതും കണ്ണിനെ ഈറനണിയിച്ചതും. അത്രയും ഡെപ്ത് ആ ഡയലോ​ഗിനും ഇന്ദ്രൻസിന്റെ പ്രകടനത്തിനും ഉണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ മറ്റ് ഡയലോ​ഗുകളും സോഷ്യൽ മീഡിയയിൽ കമന്റുകളായി വരുന്നുണ്ട് . ഇന്ദ്രൻസിന്റെ അഭിനയം കണ്ട് തമിഴ്ലോകം ഞെട്ടിയിരിക്കുകയാണ്. ഇത് മലയാളികൾക്ക് അഭിമാനമാണ്.