
തിരുവനന്തപുരം: പ്രോട്ടേ0 സ്പീക്കറായി സിപിഎം വിമതന്‍ ജി സുധാകരന്‍ സ്ഥാനമേറ്റതോടെ പെട്ടുപോയത് സിപിഎം ആണ്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ജി സുധാകരനെ തന്നെ ഈ പദവിയിലേയ്ക്ക് നിര്‍ദേശിച്ചത് .
ഇനി അറിയാനുള്ളത് സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി സജി ചെറിയാനും ഒക്കെ നിയമസഭയില്‍ വേദിയില്‍ കയറി സ്പീക്കറായിരിക്കുന്ന ജി സുധാകരനെ വണങ്ങി സത്യപാചകം ചൊല്ലി വീണ്ടും വണങ്ങി മടങ്ങുമോ എന്നതാണ്.
ഇത് പിണറായിയെയും സജി ചെറിയാനെയും സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. സജി ചെറിയാൻ പതിറ്റാണ്ടുകളായി സുധാകരന്റെ ശത്രുപക്ഷത്തുള്ള നേതാവാണ്. തനിക്കെതിരായ സൈബർ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സജി ചെറിയാനാണ് എന്ന് പലതവണ സുധാകരൻ ആരോപിച്ചിട്ടുണ്ട്.
അതിനിടെ ഈ സാഹചര്യം ഒഴിവാക്കാനായി പിണറായിയും സജി ചെറിയാനും നാളെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. പക്ഷേ അതിനും വെല്ലുവിളി ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിയുക്ത പ്രതിപക്ഷ നേതാവിന് വോട്ട് ചെയ്യാൻ കഴിയാതിരിക്കുന്നത് പിന്നീട് വലിയ വിമർശനങ്ങള്‍ക്ക് വഴിവയ്ക്കും.
അത് ഒഴിവാക്കണമെങ്കില്‍ സത്യപ്രതിഞ്ജ്ഞ ചൊല്ലി എംഎല്‍എ ആയി ചുമതല എല്‍ക്കണം. എന്തായാലും തോല്‍വിക്ക് പിന്നാലേ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇത്തരം ചില രാഷ്ട്രീയ വെല്ലുവിളികള്‍ കൂടിയാണ്.







