Spread the love

ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ വീണ്ടും വിവാദത്തില്‍.

video
play-sharp-fill

തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യും അംഗപരിമിതരുടെ സംഘടനകളുടെ പ്രതിനിധികളും തമ്മില്‍ നടന്ന യോഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഔദ്യോഗിക സ്ഥലങ്ങള്‍ പ്രൊമോഷനുവേണ്ടി ഉപയോഗിക്കുന്നുവെന്ന വിമർശനങ്ങളാണ് ഉയരുന്നത്.

സർക്കാർ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യോഗത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയ റീലിനായി ഉപയോഗിച്ചുവെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ യോഗത്തിലെ ദൃശ്യം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത് ഒരു സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് പിന്നീട് തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക പ്രവർത്തകനും തമിഴ്‌നാട്ടിലെ അംഗപരിമിതരുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്നയാളുമായ ഡോ.പി സിമ്മചന്ദ്രനാണ് വീഡിയോ പങ്കുവച്ചത്. തമിഴ്‌നാട് ഡിഫറന്റ്‌ലി ഏബിള്‍ഡ് ഫെ‌ഡറേഷൻ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റുമാണ് അദ്ദേഹം. മുഖ്യമന്ത്രി വിജയ്‌യുടെ അനുവാദത്തോടെയാണ് വീഡിയോ പകർത്തിയതെന്ന് സിമ്മചന്ദ്രൻ പറയുന്നു.

പുതിയ സർക്കാരിന്റെ ഭരണത്തിന്റെ സുതാര്യതയിലും ഔദ്യോഗിക യോഗങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമ ഉള്ളടക്കങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിലുമാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍ വിജയ് സർക്കാരിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി.