Spread the love

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പേരിനൊപ്പം മേനോൻ എന്ന് ചേ‍ർത്ത വി ‍ഡി സതീശനെ വിമർശിച്ച്‌ എഴുത്തുകാരൻ വിനില്‍ പോള്‍.ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയില്‍ വരേണ്ടതെന്നും ജാതി തിരിച്ചറിയലല്ലെന്നും വിനില്‍ പോള്‍ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനില്‍ പോളിൻ്റെ വിമർ‌ശനം.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

 

പഴയിടം ബാബുവോ മോഹനനോ (അയാളുടെപേര്. എന്നതാണോ??) കച്ചവടം കൂടാൻവേണ്ടി ജാതി വാല് തൂക്കിയപോലെ ആണ് മുഖ്യമന്ത്രിയുടെ മേനോൻ പ്രയോഗം എന്ന് തോന്നുന്നു. നിഷ്കളങ്കമല്ല, കൃത്യമായ ലക്ഷ്യമുണ്ട് മേനോൻ പ്രയോഗത്തിന്. ഇന്ത്യൻ സമൂഹത്തില്‍ ജാതിവാലിന്റെ പങ്ക് എന്താണ് എന്ന് കാണിക്കുന്ന ഒരു പഠനമാണ് The Legacy of Social Exclusion: A Correspondence Study of Job Discrimination in India” (epw) എന്ന Sukhadeo Thorat and Paul Attewell നടത്തിയത്. ജോലിക്ക് വേണ്ടി ഉള്ള അപേക്ഷയില്‍ ജാതി വാല്‍ വെച്ച്‌ തുല്യ യോഗ്യതയോട് കൂടി ഫേക്ക് cv (ബ്രാഹ്മിൻ, ദളിത്, മുസ്‌ലിം ) സ്വകാര്യ കമ്പനികളിലേക്ക് അയച്ചപ്പോള്‍, ബ്രാഹ്മണ/ഉയർന്ന ജാതി പേരുകള്‍ക്ക് കൂടുതല്‍ ഇന്റർവ്യൂ കോള്‍ ലഭിക്കുകയും ദളിത്-മുസ്ലിം പേരുകളുള്ള cv കള്‍ ഒരുപാട് പിന്നിലാകുകയും ചെയ്തു. യോഗ്യത ഒരുപോലെ ആയിരുന്നെങ്കിലും പേര് മാത്രം അവസരങ്ങള്‍ നിർണയിച്ചു. ജാതി ഇപ്പോള്‍ ഇല്ല, അതൊക്കെ പഴയ കഥ എന്ന് പറയുന്നവർക്ക് ഈ പഠനം ഓർമ്മിക്കാം. നീയൊക്കെ ജാതി വാല്‍ തൂക്കുന്നത് ഭൂരിപക്ഷം വരുന്ന മനുഷ്യരില്‍ നിന്ന് അകലനാണ് എന്ന് മനസിലാക്കുക, pls.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടാണ് മേനോൻ എന്ന പ്രയോഗം അല്ലെങ്കില്‍ അധികാര വേദികളില്‍ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായി വായിക്കപ്പെടുന്നത്. ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയില്‍ വരേണ്ടത്; ജാതി തിരിച്ചറിയലല്ല. ജനാധിപത്യ പുരോഗമനഇന്ത്യയില്‍ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം ജനങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ നിമിഷമാണ് അല്ലാതെ ജാതിപ്രഖ്യാപനത്തിന്റെ വേദിയല്ല. ‘മേനോൻ’ എന്ന ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ്/ അല്ലെങ്കില്‍ അതൊരു അറിവില്ലായിമയാണ്. അധികാരവേദിയില്‍ ജാതിയെ ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണ്. അത്തരം സമൂഹത്തില്‍ അധികാരത്തിന്റെ വേദിയില്‍ ജാതിപേര് ഉയർത്തിക്കാട്ടുന്നത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള വിരുദ്ധ സന്ദേശമാണ്. ഇതിന് സമമായ അശ്ലീലമാണ് ശ്രീകണ്ഠൻ നായരുടെ തമ്മില്‍ തമ്മില്‍ എന്ന ഷോ. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ജാതി. പ്രസ്തുത വിഷയം ചർച്ചയ്ക്ക് എടുത്താല്‍ നായരുടെ സീറ്റ് എവിടെ ആരിക്കും? നടക്ക് നില്‍ക്കാൻ യോഗ്യത ഉണ്ടോ? മന്ത്രവാദികളുടെ സീറ്റില്‍ ഇരിക്കണോ?