Spread the love

നിരവധി വമ്പൻ സിനിമകൾ ആണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയവർക്കൊപ്പമാണ് ഇനി പുതിയ സിനിമകൾ ഒരുങ്ങുന്നത്. ഇവർക്കൊപ്പം ഈ ലിസ്റ്റിലേക്ക് പുതിയ പേര് കൂടി എത്തിയിരിക്കുകയാണ്. ചിദംബരത്തിന് ഒപ്പമാണ് മോഹൻലാലിന്റെ പുതിയ സിനിമ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്‌സ്, ബാലൻ എന്നീ സിനിമകൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാകും ഇത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും. ഷൈജു ഖാലിദ് ആണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുക. ഒക്ടോബറിൽ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്.

video
play-sharp-fill

അതേസമയം ബാലൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിദംബരത്തിന്റെ ചിത്രം. ജൂൺ 19 ന് ബാലൻ പുറത്തിറങ്ങും. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്.