Spread the love

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തി യുവാവിന്‍റെ ക്രൂരത. ഹൈദരാബാദിലെ മഹബൂബ് നഗറിലെ ജദ്ചെർല ടൗണിൽ ശനിയാഴ്ചയാണ് സംഭവം. 21 വയസുകാരി വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. ജദ്ചെർല ടൗണിലെ സ്വകാര്യ സ്കൂളില്‍ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പെട്ട യുവതി. പ്രതി തേജയെന്ന രാംചന്ദര്‍ യുവതിയെ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈഷ്ണവി ബസിൽ നിന്നിറങ്ങി നടക്കുമ്പോൾ ആള്‍ക്കാരുടെ മുന്നിലിട്ട് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തറുത്തതോടെ ശുരുതരമായി പരുക്കേറ്റ വൈഷ്ണവിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച പ്രതി മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.

video
play-sharp-fill

കൊലപാതകത്തിന് ശേഷം ഓടിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 400 മീറ്ററോളം പ്രതിക്ക് പിന്നാലെ നാട്ടുകാര്‍ ഓടി. കയ്യും കാലും കെട്ടിയിട്ട ശേഷം പ്രതിയെ മര്‍ദ്ദിച്ച് അവശനാക്കി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി രാത്രിയോടെ മരിക്കുകയായിരുന്നു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 28നും 30നും ഇടയിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. തിരിച്ചറിയൽ രേഖകളോ മൊബൈൽ ഫോണോ ഇയാളുടെ പക്കൽ നിന്നും ലഭിച്ചിട്ടില്ല. യുവതി തന്നെ പ്രണയിച്ചിരുന്നുവെന്നും പണം വാങ്ങി ചൂഷണം ചെയ്തെന്നുമാണ് പ്രതി നാട്ടുകാരോട് പറഞ്ഞത്.