Spread the love

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായി. സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണ്ണമായി അവഗണിച്ചു. തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണ്.

video
play-sharp-fill

പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്തുടനീളം വലിയ ചർച്ചയാവുകയും ദോഷം ചെയ്യുകയും ചെയ്തു. ജനപ്രിയ നേതാവായ കെകെ ശൈലജ ടീച്ചറെ പാർട്ടിയും സർക്കാരും അവഗണിച്ചതിന് വോട്ടർമാർ നൽകിയ ശക്തമായ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. മുതിർന്ന നേതാവ് എകെ ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ വലിയ അമർഷമുയർന്നു.

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യപരമായ പ്രവർത്തന ശൈലിയാണെന്ന് നേതാക്കൾ ആരോപിച്ചു. നേതാക്കളെയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെയും അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി തയ്യാറാകുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group