Spread the love

ഡൽഹി: ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച്‌ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ.

video
play-sharp-fill

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും. ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

പെട്രോള്‍, ഡീസല്‍ വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച്‌ ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ആപ്പ് അധിഷ്ഠിത സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ച്‌ മുഴുവൻ ഡെലവറി ജീവനക്കാരും പണിമുടക്കിൻ്റെ ഭാഗമാകണമെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു.

ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്നും സംഘടന പോസ്റ്റില്‍ അറിയിച്ചു.