
വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്.
ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര് ഇമെയില്‍ അയച്ചു.കോവളം എംഎല്‍എ എം വിന്‍സന്റിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിട്ടുണ്ട്. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനാണ് കത്തയച്ചത്.
ലത്തീന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആളാണ് എം വിന്‍സന്റ്. തിരുവനന്തപുരത്തുനിന്ന് മന്ത്രിയാകാന്‍ ഏറ്റവും ശക്തന് എം വിന്‍സന്റ് എന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ വി ഡി സതീശനെ പിന്തുണച്ച എംഎല്‍എയാണ് എം വിന്‍സന്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.







