
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി.
മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കുറ്റപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ നേതൃത്വത്തിനെതിരെയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമർശനം ഉയര്‍ന്നു. പയ്യന്നൂർ സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടു. അടിയൊഴുക്ക് കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല.
പി കെ ശ്യാമളയെ സ്ഥാനാർത്ഥിയതാക്കിയതിനെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പാർട്ടി അണികളുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ലെന്നും ഭരണവിരുദ്ധ വികാരമല്ല ശൈലിയാണ് തിരിച്ചടിയായതെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തല്‍.







