Spread the love

കോട്ടയം: മലയാള ഭാഷയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായ ‘അമ്മ മലയാളം’ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷവും പുരസ്കാര വിതരണവും കോട്ടയത്ത് നടന്നു.

video
play-sharp-fill

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ. ഷിജോ കെ. തോമസ് ഈ വർഷത്തെ ‘ഉപഭോക്തൃ മിത്രം’ പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പുരസ്കാരം സമ്മാനിച്ചു.

വിൽപനാനന്തര സേവനങ്ങളിൽ ഓക്സിജൻ പുലർത്തുന്ന വിശ്വസ്തതയും ഉപഭോക്താക്കളോടുള്ള കരുതലും പ്രശംസിക്കപ്പെട്ടു. സേവന രംഗത്തെ ഈ മികവാണ് ഷിജോ കെ. തോമസിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ മലയാളം ട്രസ്റ്റ്‌ പ്രസിഡന്റ്‌ മധു മണിമല, ജസ്റ്റീസ്‌ കെ.നാരായണാകുറുപ്പ്, ഡോ.എൻ. ജയരാജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വിവിധ പദ്ധതികളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തു.