Spread the love

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ എല്‍പിജിയുടേയോ ഇന്ധനത്തിന്റേയോ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 60 ദിവസത്തേക്ക് മതിയാകുന്ന അസംസ്കൃത എണ്ണയും പ്രകൃതിവാതകവും, 45 ദിവസത്തേക്ക് ആവശ്യമായ എല്‍പിജി ശേഖരവും നിലവിലുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

video
play-sharp-fill

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് ജാഗ്രതാ നിര്‍ദേശം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ദീര്‍ഘകാല പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇ-വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിതല സമിതി യോഗത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group