Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തില്‍ കൂടുതല്‍ വിശാല ചർച്ചകള്‍ക്ക് കെപിസിസി മുൻ അധ്യക്ഷന്മാരെയും തിരുവഞ്ചൂരിനെയും ഡൽഹിയ്ക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്.

video
play-sharp-fill

വർക്കിംഗ് പ്രസിഡന്‍റുമാരുമായും നാളെ ചർച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്.

നേതൃത്വം വിളിച്ചു, ഞാൻ പോകുന്നു, പോകേണ്ടത് ബാധ്യതയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്ത് തീരുമാനം ഉണ്ടായാലും ഉള്‍ക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ എന്നുണ്ടാകും എന്ന ചോദ്യത്തിന് അത് പറയേണ്ടത് ഞാൻ അല്ല എന്നും വിഷയത്തിലെ പൊതു ജനങ്ങളുടെ പ്രതിഷേധം ശ്രദ്ധിച്ചിട്ടില്ല എന്നുമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.