Spread the love

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം, ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക മാതൃദിനം ആചരിച്ചു.

video
play-sharp-fill

നാൽപ്പതിലേറെ വർഷമായി സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമൊരുക്കുന്ന ഓമനയമ്മയെ ചടങ്ങിൽ കുട്ടികൾ ആദരിച്ചു. അന്ന ജാർവിസ് തന്റെ അമ്മയുടെ സ്മരണാർത്ഥം 1908-ൽ തുടക്കം കുറിച്ച മാതൃദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയായിരുന്നു

സ്കൂൾ ഓഡിറ്റോറിയത്തിലെ പരിപാടി. നിലവിൽ വിഭവസമൃദ്ധമായ ഉച്ചയൂണിന് പുറമെ നിശ്ചിത ദിവസങ്ങളിൽ പാലും മുട്ടയും കുട്ടികൾക്ക് നൽകിവരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. വൈശാഖിന്റെ ഇടപെടലിലൂടെ യുപി വിഭാഗത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണത്തെക്കുറിച്ചും ചടങ്ങിൽ പരാമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്. സുഗേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. സത്യൻ, അധ്യാപകരായ കെ.ആർ. സജ്ജയൻ, കെ. രവി കണ്ണൻ, ആശ ബോസ്സ്, ഷൈനി, പിടിഎ ഭാരവാഹി വിജയകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ പ്രഭാത് സജ്ജയൻ, രോഹിത് സുഗേഷ്, കാർത്തിക് സുഗേഷ്, പ്രഭിത് സജ്ജയൻ, അദ്രി വിജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.