Spread the love

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 985 ഒഴിവുകളുണ്ട്. എസ്എസ്എൽസി ജയിച്ച് ഇലക്ട്രീഷ്യൻ/ വയർമെൻ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം. നിയമനം ജില്ലാ തലത്തിൽ ആണ്.

ഇതിലേക്ക് കേരള പിഎസ്​സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ മൂന്നിനകം അപേക്ഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല തിരിച്ചുള്ള ഒഴിവുകൾ ഇപ്രകാരം

തിരുവനന്തപുരം 101, കൊല്ലം 49, പത്തനംതിട്ട 24, ആലപ്പുഴ 70, കോട്ടയം 64,

ഇടുക്കി 96, എറണാകുളം 139, തൃശൂർ 62, പാലക്കാട് 68, മലപ്പുറം 64, കോഴിക്കോട് 117, വയനാട് 26, കണ്ണൂർ 73, കാസർകോട് 32 എന്ന വിധത്തിലാണ് വിവിധ ജില്ലകളിലെ ഒഴിവുകൾ. വിജ്ഞാപന പ്രകാരം ഈ പറഞ്ഞ ജില്ലകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതാണ്.

അപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും പരമാവധി മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്.

എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ജില്ലയിലേക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതാണ്.

അപേക്ഷ യോഗ്യത

എസ്എസ്എൽസി/ തത്തുല്യം പാസ്സായ ശേഷം ഇലക്ട്രീഷ്യൻ/ വയർമെൻ ട്രേഡിലുള്ള രണ്ടു വർഷത്തെ സർക്കാർ അംഗീകൃത നാഷണൽ/ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

നിശ്ചിത ശാരീരിക യോഗ്യതയും വേണം. കാഴ്ചയുടെ കാര്യത്തിൽ വർണ്ണാന്ധത ഉണ്ടായിരിക്കരുത്. ശാരീരിക ക്ഷമത തെളിയിക്കാൻ വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം
പതിനെട്ടിനും നാൽപത് വയസ്സിനുമിടയിൽ. അതായത് 02 – 01 -1986 നും 01 – 01 2008 ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക/ പട്ടിക വിഭാഗം അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ആനുകൂല്യം ലഭിക്കും.

ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാൾക്ക് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ 5 വർഷം മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് സ്ഥലമാറ്റം അനുവദിക്കുന്നതല്ല. വ്യവസ്ഥകൾക്ക് വിധേയമായി 5 വർഷത്തിനു ശേഷം ഇത് പരിഗണിക്കും. ഈ വിജ്ഞാപനപ്രകാരം ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കാനും പാടില്ല.