Spread the love

ഡല്‍ഹി: ഈ വര്‍ഷത്തെ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍.

video
play-sharp-fill

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌, ജൂണ്‍ ആദ്യം തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത് എത്തും. മെയ് 20ഓടെ ആന്‍ഡമാന്‍ നിക്കോബാറില്‍ മണ്‍സൂണ്‍ എത്തുമെന്നാണ് സൂചന.

നിലവില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന വേനല്‍മഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മണ്‍സൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നു.
കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഇപ്പോള്‍ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്‌ട്രേലിയയിലെ മഴക്കാലം കൃത്യമായി അവസാനിച്ചതും വേനല്‍ക്കാലം തുടങ്ങിയതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് അനുകൂലമായി. ഓസ്‌ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാറ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും.

ഓസ്‌ട്രേലിയയില്‍ മഴ അവസാനിക്കുന്നതോടെ മഴവലയം’ സമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റിനെ ദക്ഷിണേഷ്യയിലേക്ക് എത്തിക്കും. നിലവില്‍ ഈ വലയം ഭൂമധ്യരേഖ കടന്ന് മാലിദ്വീപിന് സമീപമെത്തിയെന്നും വരും ദിവസങ്ങളില്‍ ശ്രീലങ്കയിലേക്കും ആന്‍ഡമാനിലേക്കും നീങ്ങുമെന്നും പ്രവചിക്കുന്നു.

അടുത്ത ഏഴ് ദിവസങ്ങളില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ മഴ തുടരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ മഴ എത്താന്‍ സാധ്യതയുണ്ട്.