Spread the love

കൊച്ചി: കൊച്ചി കോർപറേഷനില്‍ പുതിയ ഡെപ്യൂട്ടി മേയറെ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിച്ചേക്കും.

video
play-sharp-fill

നിലവിലെ ഡെപ്യൂട്ടി മേയർ ദീപക് ജോയ് അടുത്ത ദിവസം തന്നെ സ്ഥാനം രാജിവെക്കും.
തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് രാജി.

ദീപക് പ്രതിനിധീകരിക്കുന്ന അയ്യപ്പൻകാവ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പും നടക്കും. സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് താല്‍പര്യങ്ങളും അടക്കം പരിഗണിച്ചാണ് കൊച്ചിയില്‍ പുതിയ ഡെപ്യൂട്ടി മേയറെ കോണ്‍ഗ്രസ് തീരുമാനിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപക് ജോയിക്കൊപ്പം നേരത്തേ പരിഗണിച്ചിരുന്ന വി.ആർ സുധീറിനാണ് കൂടുതല്‍ സാധ്യത. എളമക്കര സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ് സുധീർ. ദീപകും സുധീറും ഒരേ ഗ്രൂപ്പുകാരുമാണ്.

2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 76 ഡിവിഷനില്‍ 46 ഉം നേടി അധികാരത്തിലെത്തിയ യുഡിഎഫിന് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം ഡെപ്യൂട്ടി മേയർ പദവി എറണാകുളം സൗത്തില്‍ നിന്നുള്ള കെ.വി.പി കൃഷ്ണകുമാറിന് കൈമാറാനും ധാരണയുണ്ട്.