
മലപ്പുറം: മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്.
ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും.
വിദ്യാഭ്യാസ വകുപ്പിലെങ്കില്‍ ആരോഗ്യം അല്ലെങ്കില്‍ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയില്‍ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്, ബോർഡ് കോർപറേഷൻ നിയമനങ്ങള്‍ നിയന്ത്രിക്കാൻ പിഎംഎ സലാമിന്‍റെ നേതൃത്വത്തില്‍ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങള്‍ പാടില്ലെന്നാണ് നിബന്ധന.







