Spread the love

കുമരകം: ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റിന് ഇന്ന് കുമരകം ശ്രീകുമാരമംഗലം ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. വൈകുന്നേരം 6-ന് സഹകരണ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. മാച്ച് ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും.

video
play-sharp-fill

ക്ലബ്ബ് പ്രസിഡന്റ് എം.എൻ. ഗോപാലൻ തന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, സംഘാടക സമിതി ചെയർമാൻ പ്രിൻസ് സ്കറിയ എന്നിവർ ആശംസകൾ നേരും. ജനറൽ കൺവീനർ കെ.എസ്. അനീഷ് സ്വാഗതവും ട്രഷറർ മഹേഷ് ബാബു നന്ദിയും പറയും.

“മാരക ലഹരിയിൽ നിന്നും യുവത്വം കായിക ലഹരിയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന മത്സരങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ 25 വയസ്സിൽ താഴെയുള്ളവർക്കായി എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ മൊബൈൽ ഫോൺ സമ്മാനമായി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന ദിവസമായ ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കെ.പി ആനന്ദക്കുട്ടൻ കരിയിൽ സ്പോണ്സർ ചെയ്യുന്ന എസ്.എൻ.എസ്.സി. കുമരകവും എസ.എച്ച്.വെൽനെസ് സെന്റർ കുമരകം സ്പോണ്സർ ചെയ്യുന്ന സെന്റ് സേവ്യേഴ്സ് കോളേജ് ഉഴവൂരും ഏറ്റുമുട്ടും. 7.30-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എ.ആർ.കെ. പിറവവും പ്രോഗ്രസീവ് ചാരമംഗലവും തമ്മിൽ മാറ്റുരയ്ക്കും.