Spread the love

തൃശ്ശൂർ: തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. ഐഎൻടിയുസി തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് കെ എൻ നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചത്.

video
play-sharp-fill

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനത്തില്‍ കോണ്‍ഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുല്‍ വാസ്നിക്കും എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും എന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളില്‍ ഹൈക്കമാൻഡ് തീരുമാനം വരും എന്നാണ് വിവരം.

മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ശക്തമാക്കിയിരിക്കുകയാണ് വിഡി സതീശന്‍റേയും കെസി വേണുഗോപാലിന്‍റെയും ചെന്നിത്തലയുടേയും പക്ഷങ്ങള്‍. എംഎല്‍എമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട് ഗ്രൂപ്പുകള്‍. കെപിസിസിക്ക് മുന്നില്‍ കെസി വേണുഗോപാലിനായി കൂട്ടത്തോടെ ഫ്ലെക്സുകള്‍ വെച്ചിട്ടുണ്ട്. പരസ്യ ചേരിപ്പോരില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group