play-sharp-fill
ഉള്ളി വില റെക്കോഡിലേക്ക് ; കിലോയ്ക്ക് 40 രൂപ

ഉള്ളി വില റെക്കോഡിലേക്ക് ; കിലോയ്ക്ക് 40 രൂപ

സ്വന്തം ലേഖിക

കാഞ്ഞങ്ങാട്: ഉള്ളി (സവാള) വില റെക്കോഡിലേക്ക് കുതിക്കുന്നു. കിലോയ്ക്ക് 40 രൂപ കടന്നു. ഓണവിപണി ഉണർന്നതോടെ ഇനിയും വില വർദ്ധിക്കാനാണ് സാധ്യത. ഒരു കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വില. മഹാരാഷ്ട്രയിൽ കനത്ത മഴയിൽ വിളയും സ്റ്റോക്കും നശിച്ചതാണ് വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.

കഴിഞ്ഞയാഴ്ച വരെ 25 രൂപയാണ് ഉള്ളിക്ക് വിലയുണ്ടായിരുന്നത്. നാസിക്കിലാണ് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ഉള്ളത്. അതേപോലെ കർണാടകയിലും കനത്ത മഴയിൽ ഉള്ളി കൃഷി നശിച്ചുപോയതിനാലാണ് വില വർദ്ധനയ്ക്കു പ്രധാന കാരണം. കഴിഞ്ഞ വർഷം 70 രൂപ വരെ ഉള്ളിക്ക് വില വർദ്ധിച്ചിരുന്നു. ഇനിയും ഉള്ളിക്ക് വില കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. ഉള്ളി ഇപ്പോൾ തന്നെ വീട്ടമ്മമാരെ കരയിക്കാൻ തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group