Spread the love

കൊല്ലം ജില്ലയിൽ എൽഡിഎഫ് തകർന്നടിയുകയാണ്. ഇടത് കോട്ടയായ കൊല്ലം ജില്ലയിൽ 8 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുകയാണ്. വെറും 3 മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറാൻ സാധിച്ചിട്ടുള്ളത്. കൂടാതെ ജില്ലയിലെ 2 മന്ത്രിമാരും പിന്നിലാണ്. കൊട്ടാരക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെഎൻ ബാലഗോപാലിന് മാത്രമാണ് മുന്നേറാൻ സാധിച്ചിട്ടുള്ളത്.

video
play-sharp-fill

പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥിയായിരുന്ന മന്ത്രി കെബി ഗണേഷ് കുമാർ ഉൾപ്പടെ പിന്നിലാണ്. കൊല്ലം ജില്ലയിലെ ഇടത് കോട്ട യുഡിഎഫ് തകർക്കുകയാണ് എന്നാണ് ഈ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. മാത്രവുമല്ല എൽഡിഎഫ് മുന്നേറുന്ന 3 മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിലും സിപിഐ ആണ് മുന്നിൽ. അതായത് ജില്ലയിൽ സിപിഎം വളരെയധികം മോശം സ്ഥിതിയിലേക്ക് താഴ്ന്നു എന്നുതന്നെ പറയേണ്ടി വരും.