
കണ്ണൂർ: നാട് ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാൻ ഇനി മിനുട്ടുകള്‍ മാത്രമാണ് ബാക്കി.
ബാലറ്റ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നയിടങ്ങള് തുറന്ന് ഉദ്യോഗസ്ഥർ വോട്ടെണ്ണൽ ആരംഭിച്ചു.
ഇതിനിടെ മുഖ്യമന്ത്രിയുടെ പേരില്‍ വിഷ്ണുപൂജ വഴിപാട് നേർന്നിരിക്കുകയാണ് ഒരു അനുഭാവി.
കണ്ണൂരില്‍ മലബാർ ദേവസ്വത്തിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വിഷ്ണുപൂജ വഴിപാട് നേർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തില്‍ സ്ഥിരമെത്തുന്ന ഒരു ഭക്തനാണ് വിഷ്ണുപൂജ വഴിപാട് നടത്തിയിരിക്കുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരില്‍ 250 രൂപയുടെ വഴിപാട് ആണ് നേർന്നത്.
ഞായറാഴ്ച ആണ് രസീത് എഴുതിയതെങ്കിലും വോട്ടെണ്ണല്‍ ദിനമായ ഇന്നാണ് പൂജ നടക്കുക.







